തിരുവനന്തപുരം സൂര്യാതപമേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന വർക്കല ഇടവ വെൺകുളം സ്വദേശി ഷൈൻ (40) ആണു മരിച്ചത്. വെൽഡിങ് തൊഴിലാളിയായ ഷൈൻ കഴിഞ്ഞ 18ന് ജോലി കഴിഞ്ഞു വീട്ടിലേക്കു മടങ്ങുമ്പോൾ റോഡിൽ കുഴഞ്ഞുവീഴുകയായിരുന്നു. തുടർന്ന് ആദ്യം പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിലും പ്രവേശിപ്പിക്കുകയായിരുന്നു.

Related Posts