അധ്യാപികയും മൈസൂരിലെ സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യൻ ലാംഗ്വേജസിലെ (CIIL) പ്രൊഫസറും ദക്ഷിണമേഖലാ ഭാഷാ പരിശീലനകേന്ദ്രത്തിൻ്റെ പ്രിൻസിപ്പാളുമായിരുന്ന പ്രൊഫ ബി ശ്യാമള കുമാരി ടീച്ചർ നിര്യാതയായി. ബാംഗ്ലൂരിലുള്ള മകളുടെ വീട്ടിൽ വച്ചായിരുന്നു അന്ത്യം. പബ്ളിക് റിലേഷൻസ് വകുപ്പിൽ ഡെപ്യൂട്ടി ഡയറക്ടറും പട്ടം താണുപിള്ള, സി കേശവൻ എന്നിവരുടെ സെക്രട്ടറിയായും പ്രവർത്തിച്ച യശശ്ശരീരനായ എൻ.ശേഖരപിള്ളയുടെ മകളാണ്. കേരള സംസ്ഥാന ആർക്കിയോളജി വിഭാഗത്തിൽ ദീർഘകാലം പ്രവർത്തിച്ച ഡോ. പത്മനാഭൻ തമ്പി സഹോദരനാണ്. ഭർത്താവ് പരേതനായ പ്രൊഫ കെ വി ശ്രീനിവാസൻ മൈസൂർ മഹാരാജാസ് കോളേജിലെ ഭാഷാശാസ്ത്ര പ്രൊഫസറായിരുന്നു. 1990 കാലഘട്ടത്തിൽ മൈസൂർ കേരളസമാജം സാംസ്കാരിക കേന്ദ്രത്തില്‍ കന്നഡ, മലയാളം ക്ലാസ്സുകള്‍ നടത്തുവാന്‍ ടീച്ചറുടെ സേവനം ലഭിച്ചിട്ടുണ്ട്.

Malayalam: An Intensive course, An Intermediate Course in Malayalam, Malayalam Phonetic Reader, Recall Vocabulary of Hindi and Malayalam, ഭാരതീയ ഭാഷാ ജ്യോതി മലയാളം, Proficiency tests in Malayalam, അപ്നി ബോലി മലയാളം തുടങ്ങി നിരവധി ഗ്രന്ഥങ്ങൾ ടീച്ചർ രചിച്ചിട്ടുണ്ട്. ദ്രാവിഡ ഭാഷകളായ തമിഴ് മലയാളം, കന്നഡ, തെലുങ്ക് എന്നീ എന്നിവയ്ക്ക് പുറമേ ഭാഷകളായ ഹിന്ദി, ഗുജറാത്തി, മറാത്തി, കൊങ്കിണി, ബംഗാളി, ഒറിയ, ആസമീസ് ഭാഷകളിലും ടീച്ചർക്ക് പ്രാവീണ്യമുണ്ടായിരുന്നു.

മക്കൾ: അനു, തനു, പരേതനായ മനു

Related Posts