ഇന്നത്തെ നടന്ന ഐ പി എൽ രണ്ടാം മത്സരത്തിൽ രാജസ്ഥാൻ റോയൽസിനെ അഞ്ച് വിക്കറ്റിന് തകർത്ത് സൺറൈസേഴ്സ് ഹൈദരബാദ്. രാജസ്ഥാൻ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 229 റൺസ് നേടി. ഹൈദരാബാദ് വിജയലക്ഷ്യം നാല് വിക്കറ്റ് നഷ്ടത്തിൽ 9 പന്തുകൾ ബാക്കിനിൽക്കെ മറികടന്നു. ഹൈദരാബാദിനായി ഇഷാൻ കിഷൻ 57 റൺസും അഭിഷേക് ശർമ 74 റൺസും നേടി. നിതീഷ് കുമാർ 36 റൺസ് നേടിയപ്പോൾ ഹെൻഡ്രിച് ക്ലാസൻ 29 റൺസും നേടി.
ആദ്യം ബാറ്റ് ചെയ്ത നേരത്തെ രാജസ്ഥാൻ റോയൽസ് വൈഭവിൻ്റെ വെടിക്കെട്ട് സെഞ്ച്വറിയിൽ രാജസ്ഥാൻ 228 റൺസ് നേടി. 37 പന്തിൽ 12 സിക്‌സറും അഞ്ച് ഫോറുകളും അടക്കം 103 റൺസ് നേടിയാണ് താരം മടങ്ങിയത്. 36 പന്തിലായിരുന്നു സെഞ്ച്വറി. ധ്രുവ് ജുറൽ 51 റൺസും ഡൊണോവൻ ഫെരേര 33 റൺസും നേടി.

Related Posts