അടുത്ത അഞ്ച് ദിവസങ്ങളിൽ കർണാടകയുടെ തീരദേശ, വടക്കൻ – തെക്കൻ ഉൾനാടൻ ഭാഗങ്ങളിൽ നേരിയ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ്. ഏപ്രിൽ 26 വരെ കർണാടകയിലെ തീരദേശ കളായ ഉഡുപ്പി, ദക്ഷിണ കന്നഡ എന്നിവിടങ്ങളിലെ ചില സ്ഥലങ്ങളിൽ നേരിയ കരിയ മഴക്ക് സാധ്യതയുണ്ട്. അതേസമയം ഉത്തര കന്നഡ ജില്ലയിൽ ചൂടും ഈർപ്പവുമുള്ള കാലാവസ്ഥ തുടരും. വടക്കൻ ഉൾപ്രദേശങ്ങളിൽ ഇന്ന് നേരിയ മഴക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിൻ്റെ പ്രവചനം. റായ്ച്ചൂർ, കൊപ്പൽ, ബഗൽകോട്ട് എന്നിവിടങ്ങളിലും തെക്കൻ ഉൾപ്രദേശങ്ങളായ ശിവമൊഗ്ഗ, ചിക്കമഗളൂരു, ഹസൻ, ചാമരാജനഗർ, കുടക്, മൈസൂരു, ബല്ലാരി, വിജയനഗര, ദാവൻഗരെ, ചിത്രദുർഗ എന്നീ ജില്ലകളിലും നേരിയ മഴക്ക് സാ ധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പിൻ്റെ പ്രവചനത്തിൽ പറയുന്നു.

Related Posts