സുവർണ്ണ കർണ്ണാടക കേരള സമാജത്തിൻ്റെ നേതൃത്വത്തിൽ കർണ്ണാടക മലയാളി എഴുത്തുകാർക്കായുള്ള ജിബു ജമാൽ മെമ്മോറിയൽ പ്രഥമ സുവർണ്ണ തൂലിക പുരസ്‌കാരം 2026 പ്രഖ്യാപിച്ചു. കവിത, കഥ, നോവൽ എന്നീ വിഭാഗങ്ങളിലായി നടത്തിയ മത്സരത്തിൽ മികച്ച കഥയ്ക്കുള്ള പുരസ്‌കാരം നവീൻ.എസിനും(അയൺ മാൻ), മികച്ച കവിതയ്ക്കുള്ള പുരസ്‌കാരം ടി.പി.വിനോദിനും (ഗറില്ലാ സ്വഭാവമുള്ള ഒരു ഖേദം), മികച്ച നോവൽക്കുള്ള പുരസ്‌കാരം പ്രേംരാജ്.കെ.കെ നും(ഷെഹനായി മുഴങ്ങുമ്പോൾ) കരസ്ഥമാക്കി. അവാർഡ് തുകയും പ്രശസ്തി പത്രവും അടങ്ങിയ പുരസ്‌കാരം എഴുത്തുകാരനും പ്രഭാഷകനുമായ സുനിൽ പി ഇളയിടം സമ്മാനിച്ചു.

Related Posts