തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കെതിരായ ഡാഷ്‌മോൻ പരാമർശം അവരവർ തന്നെ പൂരിപ്പിക്കട്ടേയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കണ്ണൂർ പിണറായി ആർസി അമല ബേസിക് യുപി സ്‌കൂളിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വോട്ടെണ്ണലിന് ശേഷം ബാക്കി കാര്യങ്ങൾ വെളിപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയിൽ അഴിമതിയുടെ പേരിൽ അറസ്റ്റ് ചെയ്യപ്പെട്ട ഏക മുഖ്യമന്ത്രിയാണ് രേവന്ത് റെഡ്ഡിയെന്നും പിണറായി വിജയൻ ഓർമ്മിപ്പിച്ചു. കൂടുതൽ കാര്യങ്ങൾ വോട്ടെണ്ണലിന് ശേഷം പറയുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
പ്രതിപക്ഷ നേതാവ് വിഡി സതീശൻ വനവാസത്തിന് പോകുമോ എന്ന ചോദ്യത്തിന്, എല്ലാം വോട്ടെണ്ണലിന് ശേഷം പറയാം എന്നായിരുന്നു മുഖ്യമന്ത്രിയുടെ ചുരുങ്ങിയ വാക്കുകളിൽ മുഖ്യമന്ത്രിയുടെ മറുപടി.