കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്താൻ സൂപ്പർ താരം മോഹൻലാൽ എത്തി. തെരഞ്ഞെടുപ്പ് പ്രക്രിയയുടെ ആദ്യ മിനിറ്റുകളിൽ തന്നെ അദ്ദേഹം വോട്ട് രേഖപ്പെടുത്താനെത്തി എന്നത് ശ്രദ്ധേയമായി. തിരുവനന്തപുരം നേമം മണ്ഡലത്തിലെ മുടവൻമുകൾ ബൂത്തിലാണ് മോഹൻലാൽ വോട്ടവകാശം വിനിയോഗിച്ചത്. വിഐപി പരിഗണനകൾ ഒന്നുമില്ലാതെ വരിയിൽ നിന്നാണ് അദ്ദേഹം വോട്ട് രേഖപ്പെടുത്തിയത്. ബൂത്തിലെത്തിയ മോഹൻലാലിനെ നേമത്തെ പ്രമുഖ സ്ഥാനാർത്ഥികളായ എൽഡിഎഫിൻ്റെ വി. ശിവൻകുട്ടിയും യുഡിഎഫിൻ്റെ കെ.എസ്.ശബരീനാഥനും നേരിട്ട് കണ്ട് സംസാരിച്ചു.

Related Posts