ഡൽഹി നിയമസഭ തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിയിലെ മുൻ മുഖ്യമന്ത്രി അരവിന്ദ് കെജരിവാളും മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുമാണ് കനത്ത തോൽവി ഏറ്റുവാങ്ങി.
ആം ആദ്മി പാർട്ടിയിലെ രണ്ടാമനും ഡൽഹി മുൻ ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദി ജംങ്പുര നിയമസഭ മണ്ഡലത്തിൽ ബി.ജെ.പി സ്ഥാനാർഥിയോടാണ് പരാജയപ്പെട്ടത്.
ഏകദേശം 600 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് സിസോദിയയെ ബി.ജെ.പിയുടെ തർവീന്ദർ സിങ് മർവ അട്ടിമറിച്ചത്. മനീഷ് സിസോദിയ 34060 വോട്ടും നേടി. മൂന്നാം സ്ഥാനത്തെത്തിയ കോൺഗ്രസിന്‍റെ ഫർഹദ് സുരി 6,866 വോട്ട് പിടിച്ചു.