മൂന്ന് വയസുകാരനെ കുളത്തിൽ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി. താറാവുകൾക്ക് നീന്തിക്കുളിക്കാൻ ഉണ്ടാക്കിയ കുളത്തിലാണ് മൃതദേഹം കണ്ടെത്തിയത്. കോഴിക്കോട് വാണിമേലിൽ ആണ് സംഭവം. നേപ്പാൾ സ്വദേശിയായ മനോജ് ജാധരിയുടെ മകൻ പ്രിയാൻഷ് ആണ് മരിച്ചത്.
മരണത്തിൽ ദുരൂഹത ഇല്ലെന്ന് പോലീസ് അറിയിച്ചു. മുങ്ങിമരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. പോസ്റ്റ്മോർട്ടത്തിന് മൃതദേഹം ശേഷം മാവൂർ റോഡിലെ ശ്മശാനത്തിൽ സംസ്കരിച്ചു.