മ​ഹാ​രാ​ഷ്ട്ര​യി​ലെ നാ​സി​ക്കി​ൽ കാ​ർ കി​ണ​റ്റി​ൽ വീ​ണ് ആ​റ് കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ ഒ​രു കു​ടും​ബ​ത്തി​ലെ ഒ​ന്പ​ത് പേ​ർ മ​രി​ച്ചു. നാ​സി​ക്കി​ൽ നി​ന്ന് 25 കി​ലോ​മീ​റ്റ​ർ അ​ക​ലെ ഡി​ൻ​ഡോ​രി​യി​ൽ വ​ച്ചാ​യി​രു​ന്നു അ​പ​ക​ടം. ഇന്നലെ രാ​ത്രി പ​ത്തോ​ടെ​യാ​ണ് സം​ഭ​വം.

സു​നി​ൽ ദ​ത്തു ദ​ർ​ഗു​ഡെ (32), രേ​ഷ്മ സു​നി​ൽ ദ​ർ​ഗു​ഡെ (27), ആ​ശ അ​നി​ൽ ദ​ർ​ഗു​ഡെ (32), ഖു​ഷി അ​നി​ൽ ദ​ർ​ഗു​ഡെ (14), മാ​ധു​രി അ​നി​ൽ ദ​ർ​ഗു​ഡെ (13), ശ്രേ​യ​സ് അ​നി​ൽ ദ​ർ​ഗു​ഡെ (11), രാ​ഖി സു​നി​ൽ ദ​ർ​ഗു​ഡെ (11), ശ്രാ​വ​ണി അ​നി​ൽ ദ​ർ​ഗു​ഡെ (11), സ​മൃ​ദ്ധി രാ​ജേ​ന്ദ്ര ദ​ർ​ഗു​ഡെ (ഏ​ഴ്) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

സ്വ​കാ​ര്യ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത​ശേ​ഷം ശി​വാ​ജി ന​ഗ​ർ പ്ര​ദേ​ശ​ത്തു​കൂ​ടി പോ​കു​മ്പോ​ഴാ​യി​രു​ന്നു അ​പ​ക​ടം. ഡ്രൈ​വ​ർ​ക്ക് ഇ​രു​ട്ടി​ൽ കി​ണ​ർ കാ​ണാ​ൻ ക​ഴി​ഞ്ഞി​ല്ല. കാ​ർ മ​റി​ഞ്ഞ് യാ​ത്ര​ക്കാ​രെ​ല്ലാം കി​ണ​റ്റി​ൽ വീ​ഴു​ക​യാ​യി​രു​ന്നു.

വി​വ​രം ല​ഭി​ച്ച​യു​ട​നെ അ​ഗ്നി​ര​ക്ഷാ സേ​ന സ്ഥ​ല​ത്തെ​ത്തി ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. ഏ​ക​ദേ​ശം ര​ണ്ട് മ​ണി​ക്കൂ​റോ​ള​മെ​ടു​ത്ത് 12:15 ഓ​ടെ​യാ​ണ് കി​ണ​റ്റി​ൽ കു​ടു​ങ്ങി​യ​വ​രെ പു​റ​ത്തെ​ടു​ത്ത​ത്. മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നാ​യി ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

Related Posts