തെലുങ്കാനയിൽ ഭാര്യ മൂന്നാമതും പെൺകുഞ്ഞിനാണ് ജന്മം നൽകാൻ പോകുന്നതെന്നറിഞ്ഞ ഭർത്താവ് ഗർഭിണിയായ ഭാര്യയെയും 2 പെൺമക്കളെയും കൊലപ്പെടുത്തി. മുഹമ്മദ് അസറുദ്ദീൻ എന്നയാളാണ് ഭാര്യ ഫർഹാത് (26) , മക്കളായ ഉമേര (8), ആയിഷ (6) എന്നിവരെ കൊലപ്പെടുത്തിയത്.

തെലങ്കാനയിലെ ഹനംകൊണ്ടയിൽ ആണ് സംഭവം നടക്കുന്നത്. മുഹമ്മദ് അസറുദ്ദീൻ്റെ ഭാര്യ മൂന്നാമതും ഗർഭിണിയായിരുന്നു. ഇവർക്ക് രണ്ട് പെണ്മക്കളാണ് ഉള്ളത്. ആൺകുട്ടികൾ ആയിരുന്നു പ്രതിക്ക് വേണ്ടിയിരുന്നത്. എന്നാൽ മൂന്നാമതും ഭാര്യ പെൺകുഞ്ഞിനാണ് ജന്മം നൽകാൻ പോകുന്നതറിഞ്ഞപ്പോൾ ഗർഭഛിദ്രത്തിനു നിർബന്ധിച്ചു. എന്നാൽ ഭാര്യ ഇതിനോട് വിസമ്മതിച്ചതാണ് കൊലപാതകത്തിന് കാരണം. കൊലപാതകത്തിന് മുമ്പ് ഇയാൾ സിസിടിവി ഓഫ് ചെയ്തിരുന്നു. ശേഷം ഇവരുടെ വീട്ടിലെ നീന്തൽക്കുളത്തിൽ മുക്കിക്കൊല്ലുകയായിരുന്നു. കാൽ വഴുതി മൂന്ന് പേരും വെള്ളത്തിൽ വീണു എന്നാണ് ആദ്യം പൊലീസിനോട് ഇയാൾ മൊഴി നൽകിയത്. എന്നാൽ പിന്നീട് നടന്ന അന്വേഷണത്തിലാണ് ഇയാൾ കൊലപതാകം ചെയ്തതായി തെളിഞ്ഞു.

ഇതിന് മുമ്പ് രണ്ട് തവണ ഗർഭിണി ആയപ്പോൾ പെൺകുഞ്ഞാണെന്ന് മനസിലായപ്പോൾ ഭാര്യയെ ഇയാൾ ഗർഭഛിദ്രത്തിന് വിധേയയാക്കിയിരുന്നു. ഇതും അന്വേഷണത്തിൽ തെളിഞ്ഞു.

Related Posts