ലൈംഗിക അതിക്രമ കേസിൽ അറസ്റ്റിലായ സംവിധായകൻ രഞ്ജിത്തിൻ്റെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. എറണാകുളം സി.ജെ.എം കോടതിയാണ് കേസ് പരിഗണിക്കുക. പൊലീസിൻ്റെ കസ്റ്റഡി അപേക്ഷയും ഇന്നാണ് പരിഗണിക്കുന്നത്.
നിലവിൽ എറണാകുളം സബ് ജയിലിൽ കഴിയുന്ന രഞ്ജിത്തിനെ ഇന്ന് നേരിട്ട് കോടതിയിൽ ഹാജരാക്കും. കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിനായി രഞ്ജിത്തിനെ മൂന്ന് ദിവസത്തെ കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്ന് അന്വേഷണസംഘം കോടതിയിൽ ആവശ്യപ്പെടും. കസ്റ്റഡി അനുവദിച്ചാൽ, അതിക്രമം നടന്നുവെന്ന് ആരോപിക്കപ്പെടുന്ന കാരവൻ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ എത്തിച്ച് തെളിവെടുപ്പ് നടത്താനാണ് പൊലീസിൻ്റെ തീരുമാനം.