ശ​ബ​രി​മ​ല സ്വ​ർ​ണ്ണക്കൊ​ള്ള സി​ബി​ഐ​യെ​ക്കൊ​ണ്ട് അ​ന്വേ​ഷി​പ്പി​ക്കു​മെ​ന്ന് രാ​ജ്‌​നാ​ഥ് സിം​ഗ് അ​റി​യി​ച്ചു. എ​റ​ണാ​കു​ളം പ​റ​വൂ​രി​ലെ എ​ൻ​ഡി​എ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ യോ​ഗ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. മാ​റ്റ​ത്തി​ന്‍റെ തു​ട​ക്കം തൃ​ശൂ​രു​ണ്ടാ​യി അ​തി​ന്‍റെ തു​ട​ർ​ച്ച​യ്ക്കു​ള്ള അ​വ​സ​ര​മി​താ​ണെ​ന്നും അദേഹം പ​റ​ഞ്ഞു.

യേ​ശു​വി​നെ 30 വെ​ള്ളി​കാ​ശി​ന് വേ​ണ്ടി ഒ​റ്റി​ക്കൊ​ടു​ത്ത യൂ​ദാ​സി​നെ​പ്പോ​ലെ അ​യ്യ​പ്പ​നെ മ​റ​യാ​ക്കി സ്വ​ർ​ണ്ണം ക​ട്ടെ​ടു​ത്ത ഒ​രു സ​ർ​ക്കാ​ർ ഇ​വി​ടെ​യു​ണ്ടെ​ന്നും രാ​ജ്‌​നാ​ഥ് സിം​ഗ് ആ​രോ​പി​ച്ചു. എസ്ഡിപിഐയുടെയും ജമാ അത്തെ ഇസ്ലാമിയുടെയും കൈയിൽ നിന്ന് കേരളത്തെ ആരാണ് രക്ഷിക്കുക? അതിന് ബിജെപി മാത്രമേയുള്ളൂ.

ഈ ​സം​ഘ​ട​ന​ക​ളു​മാ​യി സ​ഹ​ക​രി​ക്കു​ന്ന​വ​രാ​ണ് യു​ഡി​എ​ഫും എ​ൽ​ഡി​എഫ് ​എന്നും രാ​ജ്‌​നാ​ഥ് സിം​ഗ് അ​ഭി​പ്രാ​യ​പ്പെ​ട്ടു. പ്രധാനമന്ത്രി വന്നിട്ടും ശബരിമല സ്വർണ്ണക്കൊള്ളയെക്കുറിച്ച് ഒന്നും പറയാത്തതിനെതിരെ പ്രതിപക്ഷ പാർട്ടികൾ കഴിഞ്ഞദിവസം വിമർശിച്ചിരുന്നു.

Related Posts