വർക്കല പാപനാശം ബീച്ചിൽ കുളിക്കുന്നതിനിടെ തിരയിൽപ്പെട്ട് കാണാതായ തമിഴ്‌നാട് സ്വദേശിയായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി. പാപനാശം ബീച്ചിൽ കുളിക്കുന്നതിനിടെ തിരയിൽപ്പെട്ട് 18 വയസ്സുകാരനായ മുഹമ്മദ് അഫ്സറാണ് മരിച്ചത്. ഇന്നലെ ഉച്ചയോടെ കടലിൽ കാണാതായ അഫ്സറിൻ്റെ മൃതദേഹം ഇന്ന് രാവിലെയാണ് കണ്ടെത്തിയത്.

ബീച്ചിൽ കാണാതായ സ്ഥലത്തുനിന്ന് ഏകദേശം 50 മീറ്റർ മാറി കടലിൽ മൃതദേഹം പൊങ്ങിക്കിടക്കുകയായിരുന്നു. മത്സ്യത്തൊഴിലാളികളും ലൈഫ് ഗാർഡുകളും ചേർന്ന് മൃതദേഹം കരയ്ക്കെത്തിച്ചു. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം വർക്കല താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

Related Posts