കേരളത്തിൽ ഇന്നും നാളെയും കനത്ത വേനൽമഴയെത്തുന്നതിനാൽ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് നൽകിയിരിക്കുകയാണ്. ഇന്ന് മലപ്പുറം, കോഴിക്കോട് ജില്ലകളിലും നാളെ കണ്ണൂർ, കോഴിക്കോട്, കാസർകോട് ജില്ലകളിലുമാണ് അലർട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാദ്ധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ട്. പാലക്കാട്, തൃശ്ശൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ അടുത്ത മൂന്ന് മണിക്കൂറിൽ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.

Related Posts