നടൻ കൃഷ്ണകുമാറിൻ്റെ ഭാര്യ സിന്ധു കൃഷ്ണയുടെ പിതാവ് എസ് രംഗനാഥൻ അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരിക്കെയാണ് അന്ത്യം. സിന്ധു കൃഷ്ണയെകൂടാതെ സിമി എന്നൊരു മകൾ കൂടി അദ്ദേഹത്തിനുണ്ട്. സിന്ധു കൃഷ്ണയുടെ മക്കളായ ദിയയും അഹാനയും മരണവാർത്ത സ്ഥിരീകരിച്ചു.

മസ്കറ്റിൽ സ്വന്തമായി വർഷങ്ങളോളം പാക്കിംഗ് ആൻഡ് ഫോർവേഡിംഗ് ബിസിനസ് നടത്തിയിരുന്ന രംഗനാഥൻ, മക്കൾ വിവാഹിതരായശേഷമാണ് പ്രവാസ ജീവിതം അവസാനിപ്പിച്ച് തിരുവനന്തപുരത്ത് സ്ഥിരതാമസമാക്കിയത്. പിതാവ് വാർദ്ധക്യസഹജമായ അവശതകളിലേക്ക് മാറിയതിനെക്കുറിച്ച് സിന്ധു തൻ്റെ വ്ലോഗുകളിലൂടെ മുൻപ് സൂചിപ്പിച്ചിരുന്നു.

Related Posts