എല്ലാം വർഗീയതയ്ക്കും എതിരാണ് എൽഡിഎഫ്. ആരുടെയും വോട്ട് വേണ്ടെന്ന് പറയില്ലെന്നും മുന്‍മന്ത്രിയും സിപിഎം നേതാവുമായ ഡോ. ടി.എൻ. തോമസ് ഐസക്ക്. ഞങ്ങൾ ഉയർത്തിപ്പിടിക്കുന്നത് മതനിരപേക്ഷത നിലപാടാണ്. വോട്ടിനു വേണ്ടി വ്യത്യസ്ത കാഴ്ചപ്പാട് എൽഡിഎഫിനില്ല.
എസ്ഡിപിഐ വോട്ട് ചെയ്യുന്നത് വികസനത്തിനായിരിക്കും. എസ്ഡിപിഐ എന്തിനാണ് എൽഡിഎഫിന് വോട്ട് തരുന്നതെന്ന് അവരോട് ചോദിക്കണം. എസ്ഡിപിഐയുടെ വോട്ട് വേണ്ടെന്ന് പറയുന്നില്ല തോമസ് ഐസക്ക് പറഞ്ഞു.
മതനിരപേക്ഷ നിലപാടും വികസനവും ഇടതുപക്ഷം ഉയര്‍ത്തിപ്പിടിക്കും. എല്‍ഡിഎഫ് വോട്ടു ചോദിക്കുന്നത് ഈ രണ്ടു കാര്യങ്ങളുടെയും അടിസ്ഥാനത്തിലാണ്. അതിനെ ആരു വേണമെങ്കിലും പിന്താങ്ങിയാലും ആ വോട്ടു വേണ്ടെന്ന് ഞങ്ങളാരും പറയില്ലെന്നും തോമസ് ഐസക്ക് കൂട്ടിചേർത്തു.