പാലക്കാട് ജില്ല കലക്ടറായി ജി. പ്രിയങ്ക ചുതലയേറ്റു . കർണാടക സ്വദേശിയായ പ്രിയങ്ക 2017 ബാച്ച് ഐ.എ.എസ്. ഉദ്യോഗസ്ഥയാണ്. ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷനിൽ എഞ്ചിനീയറിങ് ബിരുദത്തിനു ശേഷം പബ്ലിക് മാനേജ്മെൻ്റിലും പബ്ലിക് അഡ്മിനിസ്ട്രേഷനിലും ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്.
വനിതാ ശിശു വികസന വകുപ്പ് ഡയറക്ടർ, കോഴിക്കോട് സബ് കലക്ടർ, സാമൂഹ്യ നീതി വകുപ്പ്, എന്നീ ചുമതലകളും വഹിച്ചിട്ടുണ്ട്. പാലക്കാട് ജില്ലയിൽ യാത്ര ആരംഭിക്കുമ്പോൾ പാലക്കാടൻ ജനതയുടെ പിന്തുണയും സഹകരണവും പ്രതീക്ഷിക്കുന്നു. നമുക്ക് ഒരുമിച്ച് ശോഭനമായ ഭാവിക്കായി പ്രവർത്തിക്കാമെന്ന് പ്രിയങ്ക ഫേസ് ബുക്കിൽ കുറിച്ചിട്ടുണ്ട്.