വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെയും ആർ പാർവതി ദേവിയുടെയും മകൻ ​ഗോവിന്ദ് ശിവനും എറണാകുളം തിരുമാറാടി തേനാകര കളപ്പുരയ്ക്കൽ ജോർജ് – റെജി ദമ്പതികളുടെ മകൾ എലീന ജോർജും വിവാഹിതരായി. സ്പെഷ്യൽ മാരേജ് ആക്ട് പ്രകാരം നടന്ന ചടങ്ങിൽ അടുത്ത കുടുംബാം​​ഗങ്ങളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.

മന്ത്രിമന്ദിരമായ റോസ് ഹൗസിൽ വെച്ചാണ് വിവാഹം രജിസ്റ്റർ ചെയ്തത്. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉൾപ്പെടെ ചടങ്ങിൽ പങ്കെടുത്തു. മന്ത്രി തന്നെയാണ് ഈ വിവരം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. നിരവധി പേർ സമൂഹ മാധ്യമങ്ങളിലൂടെ ആശംസ അറിയിച്ചു. ഇത്തരം ഒരു ചടങ്ങ് ലളിതമായി നടത്തി എല്ലാവർക്കും എല്ലാ രീതിയിലും മാതൃകയായി ശിവൻ കുട്ടി.

Related Posts