സിനിമാനടിയെ കടന്നുപിടിക്കാന്‍ ശ്രമിച്ച ഐടി കമ്പനി മാനേജരെ പൊലീസ് പിടികൂടി. കതൃക്കടവ് സ്വദേശിയും ഐടി സ്ഥാപനത്തിലെ ജീവനക്കാരനുമായ വിപിൻ റോയിയെ പാലാരിവട്ടം പോലീസ് അറസ്റ്റ് ചെയ്തു.

വ്യാഴാഴ്ച വൈകീട്ട് കലൂര്‍ സ്റ്റേഡിയത്തിൻ്റെ പരിസരത്തെ ഒരു സ്ഥാപനത്തിലേക്ക് എത്തിയപ്പോഴാണ് വിപിന്‍ നടിയെ കടന്നുപിടിച്ചത്. ഇയാള്‍ പിന്നാലെ നടന്ന് ശല്യം ചെയ്തതിന് ശേഷമായിരുന്നു അതിക്രമം നടത്തിയത്. ഉടന്‍ തന്നെ നടി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പ്രതി സാമൂഹിക മാധ്യമങ്ങളിൽ നടിയെ ഫോളോ ചെയ്യുകയും സന്ദേശം അയക്കുകയും ചെയ്തിരുന്നു. ശല്യമായതിനെത്തുടർന്ന് നടി ഇയാളെ ബ്ലോക്ക് ചെയ്തിരുന്നു. തുടർന്ന് പുറത്ത് വെച്ച് കണ്ടപ്പോൾ പ്രതി നടിയെ ശരീരത്തിൽ കയറിപ്പിടിക്കുകയായിരുന്നുവെന്നാണ് വിവരം. ഇയാളെ ഇന്ന് തന്നെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും.

Related Posts