കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്നും ഇന്ന് 24 വിമാനങ്ങള്‍ ഗള്‍ഫ് രാജ്യങ്ങളിലേക്ക് സർവീസ് നടത്തും. റിയാദ്, ദുബായ്, ദമാം, മസ്‌കറ്റ്, റാസല്‍ഖൈമ, ജിദ്ദ എന്നീ രാജ്യങ്ങളിലേക്കും കൊച്ചിയില്‍ നിന്നും സര്‍വീസ് നടത്തും.
എന്നാല്‍ ബഹ്‌റൈന്‍, കുവൈറ്റ് രാജ്യങ്ങളിലേക്ക് ഇതുവരെ സര്‍വീസ് ആരംഭിച്ചിട്ടില്ല.
ഗള്‍ഫിലേക്കുള്ള 22 സര്‍വീസുകള്‍ റദ്ദാക്കിയിട്ടുണ്ട്. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള 24 വിമാനങ്ങള്‍ കൊച്ചിയിലെത്തും. ബഹ്‌റൈന്‍, ഷാര്‍ജ, ദുബായി എന്നിവിടങ്ങളില്‍ നിന്നുള്ള 6 സര്‍വീസുകള്‍ റദ്ദാക്കിയിട്ടുണ്ട്.