പ്രശസ്ത ഛായാഗ്രാഹകൻ മെല്ലി ഇറാനി (94) അന്തരിച്ചു ചെന്നൈയിലായിരുന്നു അന്ത്യം. അനുഭവങ്ങൾ പാളിച്ചകൾ, അടിമകൾ, വാഴേ മായം, യക്ഷി, അരനാഴികനേരം, ശരപഞ്ജരം, പഞ്ചമി,ലാവ, അങ്കുരം, ഭൂമിദേവി പുഷ്പിണിയായി, ഇടവഴിയിലെ പൂച്ച മി ണ്ടാപ്പൂച്ച, പൂച്ചസന്യാസി, വളർത്തുമൃഗങ്ങൾ, വെളും തുടങ്ങിയ അനേകം ചിത്രങ്ങൾക്ക് അദ്ദേഹം ദൃശ്യഭാഷ യൊരുക്കി.
ഇന്ത്യൻ സിനിമയിലെ ആദ്യകാല ക്യാമറാമാനായ ആദി എം ഇറാനിയുടെ മകനായി 1932 ഓഗസ്റ്റ് 5ന് ബോം ബെയിലായിരുന്നു ജനനം. പിതാവിൽ നിന്ന് ഛായാഗ്രഹണത്തിൻ്റെ ആദ്യപാഠങ്ങൾ പഠിച്ചു. 1961ൽ ജ്ഞാന സുന്ദരി എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിലേക്ക് എത്തുന്നത്. കെ.എസ്.സേതുമാധവൻ, ഹരിഹരൻ തുടങ്ങിയ സംവിധായകരുടെ സ്ഥിരം സഹപ്രവർത്തകനായി. സംവിധായകരുടെ മനസ് അറിഞ്ഞ് ക്യാമറ ച ലിപ്പിക്കാനുള്ല അപൂർവമായ ശേഷിയും അദ്ദേഹത്തിനുണ്ടായിരുന്നു. മലയാളത്തിലെ അനശ്വര ഗാനങ്ങൾ പ ലതും മെല്ലി ഇറാനിയുടെ ക്ലാസിക് ഫ്രെയിമുകളുടെ നിറവിലാണ് പിറന്നത്.