അ​സം നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള ആ​ദ്യ പ​ട്ടി​ക ബി​ജെ​പി പു​റ​ത്തി​റ​ക്കി. 88 സ്ഥാ​നാ​ർ​ത്ഥി​ക​ളു​ടെ ആ​ദ്യ പ​ട്ടി​കയാണ് പുറത്തിറക്കിയത്. തെ​ര​ഞ്ഞെ​ടുപ്പ്​ പ​ട്ടി​ക​യി​ൽ കോ​ൺ​ഗ്ര​സി​ൽ നി​ന്ന് അ​ടു​ത്തി​ടെ എ​ത്തി​യ നേ​താ​ക്ക​ൾ​ക്ക് ​വ​ലി​യ പ്രാ​ധാ​ന്യം ന​ൽ​കി​യി​ട്ടു​ണ്ട്. മു​ഖ്യ​മ​ന്ത്രി ഹി​മ​ന്ത ബി​ശ്വ ശ​ർ​മ്മ ത​ന്‍റെ ത​ട്ട​ക​മാ​യ ജ​ലൂ​ക്ബാ​രി മ​ണ്ഡ​ല​ത്തി​ൽ നി​ന്നും തു​ട​ർ​ച്ച​യാ​യ ആ​റാം ത​വ​ണ​യും ജ​ന​വി​ധി തേ​ടും.

കോ​ൺ​ഗ്ര​സി​ൽ നി​ന്ന് രാ​ജി​വെ​ച്ച് ബി​ജെ​പി​യി​ൽ ചേ​ർ​ന്ന എം​പി പ്ര​ദ്യു​ത് ബോ​ർ​ദോ​ലോ​യി​ക്ക് ദി​സ്പൂ​ർ മ​ണ്ഡ​ല​ത്തി​ൽ ബി​ജെ​പി സീ​റ്റ് ന​ൽ​കി.ബി​ജെ​പി​യി​ൽ അ​ടു​ത്തി​ടെ ചേ​ർ​ന്ന 5 കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളി​ൽ നാ​ല് പേ​ർ​ക്കും പ​ട്ടി​ക​യി​ൽ സീ​റ്റ് ല​ഭി​ച്ചിട്ടുണ്ട്. ബി​ഹ്പു​രി​യ മ​ണ്ഡ​ല​ത്തി​ൽ നി​ന്നും മു​ൻ കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ ഭൂ​പ​ൻ കു​മാ​ർ ബോ​റ മ​ത്സ​രി​ക്കും. 88 സ്ഥാ​നാ​ർ​ത്ഥി​ക​ളി​ൽ ആ​റ് പേ​ർ സ്ത്രീ​ക​ളാണ്. മ​ന്ത്രി അ​ജ​ന്ത നി​യോ​ഗ് ഒ​ഴി​കെ​യു​ള്ള 5 പേ​രും ഇ​തി​ൽ പു​തു​മു​ഖ​ങ്ങ​ളാ​ണ്.

മ​ന്ത്രി ന​ന്ദി​ത ഗ​ർ​ലോ​സ, ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ർ നു​മ​ൽ മോ​മി​ൻ എ​ന്നി​വ​രു​ൾ​പ്പെ​ടെ 19 സി​റ്റിം​ഗ് എം​എ​ൽ​എ​മാ​ർ​ക്ക് ഇ​ത്ത​വ​ണ സീ​റ്റ് ന​ൽ​കി​യി​ല്ല. മു​തി​ർ​ന്ന നേ​താ​വ് സി​ദ്ധാ​ർ​ത്ഥ ഭ​ട്ടാ​ചാ​ര്യ​​യും പ​ട്ടി​ക​യി​ൽ ഇ​ല്ല. അ​സ​മി​ൽ ബി​ജെ​പി​ക്കൊ​പ്പം ബോ​ഡോ​ലാ​ൻ​ഡ് പീ​പ്പി​ൾ​സ് ഫ്ര​ണ്ട്, അ​സം ഗ​ണ പ​രി​ഷ​ത്ത് എ​ന്നീ പാ​ർ​ട്ടി​ക​ളാ​ണ് സ​ഖ്യ​ത്തി​ലു​ള്ള​ത്. ബി​പി​എ​ഫ് 11 സീ​റ്റു​ക​ളി​ലും എ​ജി​പി 26 സീ​റ്റു​ക​ളി​ലും മ​ത്സ​രി​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു.

Related Posts