സിപിഎം പ്രാദേശിക നേതാവിനെതിരെ ലൈംഗികാതിക്രമ പരാതി. പത്തനംതിട്ട റാന്നി സ്വദേശിയും സിപിഎം ഏരിയ കമ്മിറ്റി അംഗവും ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡണ്ടുമായ അലന് മാത്യുവിനെതിരെയാണ് പരാതി. വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ചെന്നാണ് യുവതിയുടെ ആരോപണം. പരാതി ഉയർന്നതിന് പിന്നാലെ അലന് മാത്യുവിനെ തെരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളില്‍ നിന്നും നീക്കിയെന്ന് സിപിഎം വ്യക്തമാക്കി.
വിവാഹ വാഗ്ദാനം നല്കി നിരന്തരം പീഡിപ്പിച്ചെന്നാണ് പരാതി. പരാതിക്കാരിയെ ആത്മഹത്യയ്ക്ക് ശ്രമിച്ച നിലവിൽ പത്തനംതിട്ടയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ അലന് മാത്യുവിനെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.