മുതിർന്ന നേതാവും മുൻ എംഎൽഎയുമായ അബ്ദുറഹ്മാൻ രണ്ടത്താണി മുസ്ലിം ലീഗിൽ തുടരും. അബ്ദുറഹ്മാൻ രണ്ടത്താണി പാണക്കാടെത്തി അബ്ബാസ് ശിഹാബ് തങ്ങളെയും മുനവ്വറലി തങ്ങളെയും കണ്ടു. ഇതിനു പിന്നാലെയാണു ലീഗിൽ തുടരുമെന്നു അദ്ദേഹം പ്രഖ്യാപിച്ചത്. സാദിഖലി ശിഹാബ് തങ്ങളുടെ നിർദേശപ്രകാരമാണ് രണ്ടത്താണി പാണക്കാട് എത്തിയത്.
‘പാർട്ടിയോട് എല്ലാം പറഞ്ഞു ബാക്കി പാർട്ടി തീരുമാനിക്കട്ടെ. സാദിഖലി തങ്ങൾ ചേർത്ത് പിടിക്കും എന്ന് പറഞ്ഞു. മറ്റ് പാർട്ടികൾ സ്വാഗതം ചെയ്തതിൽ സന്തോഷം’ രണ്ടത്താണി പ്രതികരിച്ചു. ലീഗ് ബന്ധം ഉപേക്ഷിക്കാൻ തയാറാണെങ്കിൽ ഇരുകൈയും നീട്ടി സ്വീകരിക്കാൻ തയാറാണെന്ന് സിപിഎം നിലപാട് വ്യക്തമാക്കിയതിന് പിന്നാലെയാണ് മുസ്ലിംലീഗിന്റെ നിർണായകമായ നീക്കം.