സൺറൈസേഴ്‌സ് ഹൈദരാബാദിൻ്റെ താത്കാലിക ക്യാപ്റ്റനായി ഇഷാൻ കിഷനെ നിയമിച്ചു. അഭിഷേക് ശർമയെ വൈസ് ക്യാപ്റ്റനായും നിയമിച്ചു. ആസ്ട്രേലിയൻ പേസർ പാറ്റ് കമ്മിൻസ് പരിക്ക് മൂലം എത്താൻ വൈകുമെന്ന സാഹചര്യത്തിലാണ് ഇഷാൻ കിഷനെ ക്യാപ്റ്റനാക്കാൻ തീരുമാനിച്ചത്. നിലവിലെ സാഹചര്യത്തിൽ സീസണിലെ തുടക്കത്തിലെ ഏതാനും മത്സരങ്ങൾക്ക് കമ്മിൻസ് ഉണ്ടാകില്ല എന്നാണ് ഔദ്യോഗിക റിപ്പോർട്ട്.

Related Posts