കാസർകോട് പൊയ്‌നാച്ചിപ്പറമ്പിൽ ദമ്പതികളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വേണുഗോപാൽ (50), ഭാര്യ സ്‌മിത (40) എന്നിവരെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെ വീട്ടിലെ ഹാളിലാണ് ദമ്പതികളെ തൂങ്ങിനിൽക്കുന്ന നിലയിൽ കണ്ടത്. വീട്ടിൽ നിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്.

ദമ്പതികളുടെ ഏകമകൻ ശിവാനന്ദ് (19) ഇക്കഴിഞ്ഞ ഡിസംബർ 29ന് ട്രെയിൻ തട്ടി മരിച്ചിരുന്നു. റാപ്പർ വേടൻ്റെ സംഗീത പരിപാടി കാണാനെത്തിയ യുവാവ് ട്രെയിൻ തട്ടി മരണപ്പെടുകയായിരുന്നു. എഞ്ചിനീയറിംഗ് വിദ്യാർത്ഥിയായിരുന്നു ശിവാനന്ദ്. മകൻ്റെ മരണത്തെത്തുടർന്ന് ദമ്പതികൾ കടുത്ത മാനസിക വിഷമത്തിലായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു.

ഇതുമായി ബന്ധപ്പെട്ട് ചികിത്സയും തേടിയിരുന്നു. ഏകമകൻ നഷ്ടപ്പെട്ടതിനാൽ ഇനി ജീവിക്കുന്നില്ലെന്നാണ് ആത്മഹത്യാക്കുറിപ്പിലുള്ളത്. പോസ്റ്റുമോർട്ടത്തിനായി മൃതദേഹങ്ങൾ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേയ്ക്ക് മാറ്റി.

Related Posts