കിടപ്പുരോഗിയായ വയോധികയെ വീട്ടിൽക്കയറി തെരുവുനായ കടിച്ചുകൊന്നു. വ്യാഴാഴ്ച വൈകുന്നേരം ആറിനുണ്ടായ സംഭവത്തിൽ എരുമപ്പെട്ടി സ്വദേശി കാര്‍ത്യായനി (84) ആണ് മരിച്ചത്. ഇവരുടെ മകനും നായയുടെ കടിയേറ്റു. നാട്ടുകാരുടെ നേതൃത്വത്തിൽ പ്രദേശത്ത് തെരച്ചിൽ നടത്തിയെങ്കിലും നായയെ പിടികൂടാനായിട്ടില്ല.
പ്രദേശത്ത് തെരുവുനായ ശല്ല്യം രൂക്ഷമാണെന്നും അധികൃതർ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് നാട്ടുകാർ പറഞ്ഞു. കാര്‍ത്യായനിയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.