തി​രു​വ​ന​ന്ത​പു​രത്ത് ഒ​രു വ​യ​സു​കാ​രി​യെ ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. വാ​മ​ന​പു​രം ക​ണി​ച്ചോ​ട് സ്വ​ദേ​ശി​ക​ളാ​യ അ​ശ്വ​തി – സു​ഭാ​ഷ് ദ​മ്പ​തി​ക​ളു​ടെ മ​ക​ൾ പ​വി​ത്ര​യെ​യാ​ണ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ട​ത്. ഇന്ന് വൈ​കു​ന്നേ​രം ന​ട​ന്ന സം​ഭ​വ​ത്തി​ൽ കു​ട്ടി​യു​ടെ അ​മ്മ​യെ പോ​ലീ​സ് ചോ​ദ്യം ചെയ്ത് വരികയാണ്.

തൊ​ഴി​ലു​റ​പ്പി​ന് പോ​യി മ​ട​ങ്ങി എ​ത്തി​യ അ​മ്മൂ​മ്മ ​ കി​ട​പ്പു​മു​റി​യി​ലെ പാ​യ​യി​ൽ കു​ട്ടി​യെ അ​ന​ക്ക​മി​ല്ലാ​ത്ത നി​ല​യി​ൽ ക​ണുക​യാ​യി​രു​ന്നു.ഉ​ടനെ കാ​രേ​റ്റെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീവൻ നഷ്ടപ്പെട്ടിരു​ന്നു. കു​ഞ്ഞി​ന്‍റെ ക​ഴു​ത്തി​ൽ പാ​ടു​ക​ളു​ണ്ടെ​ന്നും മ​ര​ണ​ത്തി​ൽ ദു​രൂ​ഹ​ത​യു​ണ്ടെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

Related Posts