കർണാടക മൈനോരിറ്റി കൾച്ചറൽ സെന്റർ ബാംഗ്ലൂർ നൽകുന്ന റംസാൻ കിറ്റുകൾ ബാംഗ്ലൂർ നഗരത്തിലെ പ്രാന്തപ്രദേശമായ ജാലഹള്ളിക്കടുത്തുള്ള അബിഗെരെയിലെ ചേരി പ്രദേശങ്ങൾ കേന്ദ്രീകരിച്ചു കൊണ്ട് വിതരണം ചെയ്തു. കർണാടക മൈനോരിറ്റി കൾച്ചറൽ സെന്റർ ഭാരവാഹികളുടെ നേതൃത്വത്തിൽ ഇന്ന് നടന്ന ചടങ്ങിൽ റഹീം അനുഗ്രഹ വിതരണോൽഘാടനം നിർവഹിച്ചു.

ഇത്തരം പ്രദേശങ്ങളിൽ സാമ്പത്തികമായും സാമൂഹികമായും പിന്നോക്കം നിൽക്കുന്ന നിർധനരും നിരാലംബരുമായ കുടുംബങ്ങളുടെ ജീവിത സാഹചര്യങ്ങൾ ഉയർത്തിക്കൊണ്ടുവരുന്നതിനായി വിവിധ പദ്ധതികൾ ആവിഷ്കരിച്ചു കൊണ്ട് തുടർന്നും ആവശ്യമായ സഹായസഹകരണങ്ങൾ നൽകി കൂടെ നിൽക്കുമെന്നും കർണാടക മൈനോരിറ്റി സ്റ്റേറ്റ് കോർഡിനേറ്റർ സുബൈർ കായക്കൊടി പറഞ്ഞു.

പ്രസ്തുത പരിപാടിയിൽ കർണാടക മൈനോരിറ്റി കൾച്ചറൽ സെന്റർ ഭാരവാഹികളായ ജുനൈദ്. കെ,മഹറൂഫ് കെ.ആർ, ഹാരിസ് പി, സക്കരിയ്യ വി, അലി സഫ, സനൂപർ, സഫീറ സക്കരിയ്യ തുടങ്ങിയവർ പങ്കെടുത്തു.

Related Posts