എൽപിജി സിലിണ്ടറുകൾ പെട്ടെന്ന് ലഭ്യമല്ലാതായതോടെ ബെംഗളൂരു നഗരത്തിലെ ഹോട്ടലുകൾ ഇന്നുമുതൽ പ്രവർത്തിക്കില്ല. ബാംഗ്ലൂർ ഹോട്ടൽസ് അസേോസിയേഷൻ വാർത്താക്കുറിപ്പിൽ അറിയിച്ചതാണ് ഇക്കാര്യം. മാർച്ച് 9 മുതൽ വാണിജ്യ ഗ്യാസ് സിലിണ്ടർ വിതരണം നിർത്തിവച്ചിരിക്കുകയാണെന്ന് സംഘടന പറഞ്ഞു. അടുത്ത 70 ദിവസത്തേക്ക് ഗ്യാസ് വിതരണത്തിൽ തടസ്സമുണ്ടാകില്ലെന്ന് എണ്ണക്കമ്പനികൾ പറഞ്ഞിരുന്നുവെന്നും എന്നാൽ പെട്ടെന്ന് വാണിജ്യ ഗ്യാസ് വിതരണം നിർത്താൻ തീരുമാനം വരികയായിരുന്നു. ഹോട്ടൽ വ്യവസായത്തിന് ഇത് വലിയ തിരിച്ചടിയാണെന്നും കേന്ദ്രം വിഷയത്തിൽ ഇടപെടണമെന്നും സംഘടന പറഞ്ഞു. മുന്നറിയിപ്പില്ലാതെയാണ് വാണിജ്യ സിലിണ്ടറുകളുടെ വിതരണം സർക്കാർ തടഞ്ഞതെന്ന് സംഘടന പറഞ്ഞു. ഇന്ന് വൈകീട്ട് ബാംഗ്ലൂർ ഹോട്ടൽസ് അസോസിയേഷൻ വാർത്താ സമ്മേളനം വിളിച്ചിട്ടുണ്ട്.

Related Posts