മ​ന്ത്രി കെ.​ബി.​ഗ​ണേ​ഷ് കു​മാ​റി​നെ​തി​രെ ബി​ജെ​പി പ്ര​തി​ഷേ​ധം. പ​ത്ത​നാ​പു​ര​ത്തെ എം​എ​ൽ​എ ഓ​ഫീ​സി​ലേ​ക്കും വീട്ടിലേക്കും ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ മാ​ർ​ച്ച് ന​ട​ത്തി​യ​ത് സം​ഘ​ർ​ഷത്തിൽ കലാശിച്ചു. കെ.​ബി.​ഗ​ണേ​ഷ് കു​മാ​റി​ന്‍റെ ഭാ​ര്യ ബി​ന്ദു മേ​നോ​ൻ ന​ട​ത്തി​യ വെ​ളി​പ്പെ​ടു​ത്ത​ലി​ന് പി​ന്നാ​ലെ​യാ​ണ് മ​ന്ത്രി​യു​ടെ പ​ത്ത​നാ​പു​ര​ത്തെ വീ​ട്ടി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തി​യ​ത്. മാ​ർ​ച്ച് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് പ​ടി​ക്ക​ൽ എ​ത്തി​യ​പ്പോ​ൾ പോ​ലീ​സ് ത​ട​ഞ്ഞ​തോ​ടെ​യാ​ണ് സം​ഘ​ർ​ഷമു​ണ്ടാ​യ​ത്. തു​ട​ർ​ന്ന് പ്ര​വ​ർ​ത്ത​ക​ർ റോ​ഡി​ൽ കു​ത്തി​യി​രു​ന്നു പ്ര​തി​ഷേ​ധി​ച്ചു.

പ്ര​തി​ഷേ​ധ​ക്കാ​രെ നീ​ക്കു​ന്ന​തി​നി​ടെ പോ​ലീ​സ് ലാ​ത്തി​വീ​ശി. ബി​ജെ​പി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് രാ​ജി പ്ര​സാ​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ മാ​ർ​ച്ചി​ൽ വ​നി​ത​ക​ള​ട​ക്കം നി​ര​വ​ധി പ്ര​വ​ർ​ത്ത​ക​ർ പ​ങ്കെ​ടു​ത്തു. സ്ഥലത്ത് ഏ​റെ​നേ​രം ഗ​താ​ഗതം ത​ട​സ​പ്പെ​ട്ടു. വാ​ള​ക​ത്തെ കുടുംബ വീ​ട്ടി​ൽ​വ​ച്ച് ഗ​ണേ​ഷ് കു​മാ​റി​നെ കാ​ണാ​ൻ പാ​ടി​ല്ലാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ ക​ണ്ടു​വെ​ന്നാ​ണ് ഭാ​ര്യ വെ​ളി​പ്പെ​ടു​ത്തി​യ​ത്.

Related Posts