മലപ്പുറം – ഊട്ടി റൂട്ടിൽ സർവീസ് നടത്തുന്ന പഴയ ബസിന് പകരം പുത്തൻ ബസ് സർവീസ് ആരംഭിച്ചു. കെ ബി ഗണേഷ് കുമാർ പ്രഖ്യാപനം യാഥാർഥ്യമാക്കി. കെഎസ്‌ആർടിസി അടുത്തിടെ അവതരിപ്പിച്ച സൂപ്പർ ഫാസ്റ്റ് പ്രീമിയം ബസാണ് ഇന്നലെ സർവീസ് ആരംഭിച്ചത്.

പകൽ 11ന് മലപ്പുറത്തു നിന്ന് പുറപ്പെട്ട് വൈകിട്ട് 4 ന് ഊട്ടിയിലെത്തുന്നതാണ് രീതിയിലാണ് ക്രമീകരണം. വൈകിട്ട് 4.40-ന് തിരിച്ച് പുറപ്പെട്ട് രാത്രി 10ന് മലപ്പുറത്തെത്തും.

പുലർച്ചെ 4 ന് മലപ്പുറത്തു നിന്ന് ഗൂഡല്ലൂരിലേക്കും സർവീസ് നടത്തുന്നുണ്ട്. പുതിയ പ്രീമിയം ബസ് വന്നതോടെ നിത്യയാത്രക്കാർക്കും വിനോദസഞ്ചാരികൾക്കും മെച്ചപ്പെട്ട സേവനം ലഭിക്കും.

Related Posts