പെരുമ്പളം പാലവും എസി റോഡും മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിച്ചു. 752 കോടി ചെലവഴിച്ചു നിര്‍മ്മിച്ച ആലപ്പുഴ – ചങ്ങനാശ്ശേരി റോഡ് (എസി റോഡ്), കാവാലം തട്ടാശ്ശേരി പാലത്തിന്‍റെ നിര്‍മ്മാണം, 65. 5 കോടി രൂപയില്‍ നിര്‍മ്മിച്ച പടഹാരം പാലം എന്നിവയുടെ ഉദ്ഘാടനം മങ്കൊമ്പ് ജങ്ഷനില്‍ നടന്ന പരിപാടിയില്‍ മുഖ്യമന്ത്രി നിര്‍വഹിച്ചു.
പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് ചടങ്ങിൽ അധ്യക്ഷനായി. കായലിന് നിര്‍മ്മിച്ച സംസ്ഥാനത്തെ ഏറ്റവും നീളമേറിയ പെരുമ്പളം പാലം ഉദ്ഘാടനം ചെയ്തതോടെ നാലുവശവും വേമ്പനാട് കായലിനാല്‍ ചുറ്റപ്പെട്ട ദ്വീപ് നിവാസികളുടെയും മറ്റാവശ്യങ്ങള്‍ക്കായി ഇവിടെ എത്തുന്നവരുടെയും വര്‍ഷങ്ങളായുള്ള യാത്രാദുരിതത്തിനാണ് പരിഹാരമാകുന്നത്.