ചോഃറ്റാനിക്കരയിൽ ആൺ സുഹൃത്തിൻ്റെ അതിക്രൂരമായ ആക്രമണത്തിന് ഇരയായി കൊല്ലപ്പെട്ട പോക്സോ അതിജീവിതയുടെ സംസ്‌കാരം ഇന്ന്. വീട്ടിൽ പൊതുദർശനത്തിന് വെച്ച ശേഷം തൃപ്പുണിത്തുറ നടമേൽ മാർത്ത മറിയം പള്ളിയിൽ സംസ്കാരം നടക്കും. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ മൃതദേഹം കളമശേരി മെഡിക്കൽ കോളജിലേക്ക് എത്തിക്കും.

പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ കഴിഞ്ഞ ആറുദിവസം വെൻ്റിലേറ്ററിൽ കഴിഞ്ഞതിനു ശേഷമാണ് പെൺകുട്ടിയുടെ മരണം സംഭവിച്ചത്. തലയ്ക്കുള്ളിലും കഴുത്തിലും സ്വകാര്യഭാഗത്തടക്കം പരിക്കേറ്റിരുന്നതായാണ് റിപ്പോർട്ട്.

Related Posts