സമന്വയ എജുക്കേഷൻ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ് ദാസറഹള്ളി ഭാഗ് ചൊക്കസാന്ദ്ര സ്ഥാനീയ സമിതിയുടെ നേതൃത്വത്തിൽ മാരുതി ലേഔട്ടിലെ എം എം ബ്രൈറ്റ് സ്കൂളിൽ വെച്ച് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.
രാവിലെ ഒമ്പത് മണിക്ക് ആരംഭിച്ച ചടങ്ങിൽ സമന്വയ ബാംഗ്ലൂർ വൈസ് പ്രസിഡണ്ട് മനോജ്, സെക്രട്ടറി ശിവപ്രസാദ്, സമന്വയ ഭാരവാഹികൾ, എം എം ബ്രൈറ്റ് സ്കൂൾ അധികൃതർ, മണിപ്പാൽ ഹോസ്പിറ്റൽ പ്രതിനിധികൾ എന്നിവർ ചേർന്ന് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.
മണിപ്പാൽ ഹോസ്പിറ്റലുമായി സഹകരിച്ചു നടത്തിയ ഈ സംരംഭത്തിൽ ആവശ്യക്കാർക്ക് സൗജന്യ കണ്ണട വിതരണവും മണിപ്പാൽ ഹോസ്പിറ്റലിലെ ഡിസ്കൗണ്ട് കാർഡും വിതരണം ചെയ്തു. എല്ലാ വിഭാഗത്തിലെയും വിദഗ്ധ ഡോക്ടർമാരുടെ സേവനങ്ങൾ ലഭ്യമാക്കിയിരുന്നു. ഉച്ചക്ക് രണ്ടരയോടെ ക്യാമ്പ് അവസാനിച്ചു.