നോർത്ത് ബെംഗളൂരുവിലെ ഗായത്രി നഗറിലെ ഫ്ലാറ്റിലുണ്ടായ തീപിടിത്തത്തിൽ വീട്ടമ്മക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച രാത്രി നടന്ന സംഭവത്തിൽ സവിത (53) ആണ് മരിച്ചത്. ഫ്ലാറ്റിലെ മൂന്നാം നിലയിലായിരുന്നു ഇവർ താമസിച്ചത്. അടുക്കളയിൽനിന്നുയർന്ന തീ ഉടൻ മറ്റുമുറികളിലേക്ക് പടരുകയായിരുന്നു.

വീട്ടിലെ വൈദ്യുതി ഷോട്ട് സർക്യൂട്ട് കാരണമാണ് തീയുണ്ടായത്. ഉടൻ സവിത വീടിൻ്റെ ടെറസ്സിലേക്ക് ഓടി. എന്നാൽ, കനത്തപുക ശ്വസിച്ചതിനാലുണ്ടായ ശ്വാസംമുട്ടലിനെത്തുടർന്ന് സവിതയുടെ മരണം സംഭവിക്കുകയായായിരുന്നു. സവിതയുടെ ഭർത്താവ് രമേഷ് ബാബു, മാതാവ് ചിന്നമ്മ, മകൻ എന്നിവരെ അഗ്നിരക്ഷാ സേനാംഗങ്ങളെത്തി രക്ഷപ്പെടുത്തി. പൊള്ളലേറ്റ ഇവരെ ആശുപത്രിയിലേക്കു മാറ്റി. സംഭവത്തിൽ സുബ്രഹ്മണ്യനഗർ പോലീസ് കേസെടുത്തു.

Related Posts