സംസ്ഥാനത്ത് റിക്കാർഡുകൾ തിരുത്തിക്കുറിച്ച് സ്വർണവില കത്തിക്കയറുന്നു. പവന് 120 രൂപയും ഗ്രാമിന് 15 രൂപയുമാണ് വർധിച്ചത്. ഒരു പവൻ സ്വർണത്തിന് 61,960 രൂപയും ഗ്രാമിന് 7,745 രൂപയിലുമായാണ് വ്യാപാരം നടക്കുന്നത്. അതേസമയം, 18 കാരറ്റ് സ്വർണം ഗ്രാമിന് 10 രൂപ വർധിച്ച് 6,395 രൂപയായിട്ടുണ്ട്. ഇന്നത്തെ വർധനയോടെ 62,000 രൂപയിലേക്ക് വെറും 40 രൂപ മാത്രമാണ്. വ്യാഴാഴ്ച‌ 120 രൂപയും വെള്ളിയാഴ്‌ച 960 രൂപയും ഉയർന്നു. ഇന്നത്തെ വർധനയോടെ ഒരു മാസത്തിനിടെ ഏകദേശം 4,800 രൂപയാണ് വർധിച്ചത്.

Related Posts