സ്വയം ചിതയൊരുക്കി ജീവനൊടുക്കാൻ ശ്രമിച്ച വയോധിക ആശുപത്രിയിൽ. നെയ്യാറ്റിൻകര സ്വദേശിനിയായ നളിനകുമാരി ആണ് വീടിന് പിന്നിൽ ചിതയൊരുക്കി ആത്മഹത്യയ്‌ക്ക് ശ്രമിച്ചത്. ഗുരുതരമായി പൊള്ളലേറ്റ ഇവരെ നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയാണ് സംഭവം. ഭർത്താവിന്‍റെ അസുഖവും ഒറ്റപ്പെടലും കാരണം നളിനകുമാരി കുറച്ചുനാളുകളായി കടുത്ത മാനസിക വിഷമത്തിലായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു.

വീടിന്‍റെ പിൻവശത്ത് വിറക് കൂട്ടിയിട്ട് ചിതയൊരുക്കി തീ കൊളുത്തിയ ശേഷം നളിനകുമാരി അതിലേക്ക് ഇറങ്ങിക്കിടക്കുകയായിരുന്നു. തീ കത്തുന്നത് കണ്ട് ഓടിയെത്തിയ സമീപവാസികളാണ് പോലീസിനെ വിവരമറിയിച്ചത്. തീ അണച്ച് ഉടൻ തന്നെ നളിനകുമാരിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ആരോഗ്യനില അതീവ ഗുരുതരണ്. ഇവരുടെ ഭർത്താവ് ഒരു വർഷമായി രോഗബാധിതനായി ആശുപത്രിയിൽ ചികിത്സയിലാണ്. മക്കളെല്ലാം വിദേശത്താണെന്നാണ് ലഭിക്കുന്ന വിവരം.

Related Posts