ഗൾഫ് രാജ്യങ്ങളിലെ അമേരിക്കൻ സൈനിക താവളങ്ങൾക്കുനേരെ ഇറാൻ മിസൈലാക്രമണം തുടരുന്നതോടെ വ്യോമഗതാഗതം പ്രതിസന്ധിയിലായി. ഇറാൻ വ്യോമപാതയിലൂടെയുള്ള യാത്ര അപകടകരമായതിനാലാണ് വിമാനക്കമ്പനികൾ സർവീസുകൾ നിർത്തിവയ്ക്കാൻ തീരുമാനിച്ചത്. കേരളത്തിൽ നിന്നുള്ള നിരവധി പുറപ്പെട്ട വിമാനങ്ങൾ തിരിച്ചുവിളിക്കുകയും വിമാനസർവീസുകൾ റദ്ദാക്കുകയും ചെയ്തു.

നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്നുള്ള വിമാന സർവീസുകൾ കൂട്ടത്തോടെ റദ്ദാക്കി. ഇന്ന് പുലർച്ചെ 2.38 ന് മസ്കറ്റിലേക്ക് പുറപ്പെട്ട ഒമാൻ എയർവേയ്‌സ് വിമാനം സുരക്ഷാ കാരണങ്ങളാൽ പാതിവഴിയിൽ വച്ച് നെടുമ്പാശേരിയിലേക്ക് തിരിച്ചു വിളിച്ചു. കണ്ണൂരിൽ നിന്ന് ഇന്ന് ഉച്ചയ്ക്ക് 3.40 ന് ദോഹയിലേക്ക് പുറപ്പെടേണ്ട വിമാന സർവീസുകൾ റദ്ദാക്കി.

5.20 ന് കൊച്ചിയിൽ നിന്ന് ജിദ്ദയിലേക്ക് പുറപ്പെടാനിരുന്ന വിമാനവും രാത്രി 7.25 ന് കണ്ണൂരിൽ നിന്ന് ഫുജൈറയിലേക്കുള്ള വിമാനം രാത്രി 7.15 കണ്ണൂരിൽ നിന്ന് ദോഹയിലേക്ക് പുറപ്പെടാനിരുന്ന വിമാനവും, രാത്രി 9.30 ന്കണ്ണൂരിൽ നിന്ന് ഷാർജയിലേക്ക് പുറപ്പെടേണ്ട വിമാനം, 6.20 ന് കൊച്ചിയിൽ നിന്ന് ദുബായിലേക്ക് പുറപ്പെടാനിരുന്ന വിമാനങ്ങളുടെ സർവീസ് തുടങ്ങിയവയും റദ്ദാക്കി

Related Posts