വാൽപ്പാറയിൽ ആറു വയസുകാരിയെ കൊലപ്പെടുത്തിയ നരഭോജി പുലി കൂട്ടിൽ കുടുങ്ങി. പുലി കുടുങ്ങിയത് തമിഴനാട് വനംവകുപ്പ് സ്ഥാപിച്ച കൂട്ടിലാണ്. പുലിയെ പുലർച്ചെയാണ് കൂട്ടിൽ കുടുങ്ങിയ നിലയിൽ കണ്ടെത്തിയത്. പുലിയെ തോട്ടം മേഖലയിൽ നിന്ന് മാറ്റി ഉൾവനത്തിലേക്ക് കൊണ്ടു പോകുമെന്നാണ് വിവരം. കഴിഞ്ഞ ദിവസം വാൽപ്പാറയിലെ തോട്ടം തൊഴിലാളിയായ ഝാർഖണ്ഡ് സ്വദേശിയുടെ മകൻ റോഷിനിയാണ് പുലിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. വീട്ടുമുറ്റത്ത് കളിച്ചുക്കൊണ്ടിരിക്കുന്നതിനിടയിൽ ആറു വയസുകാരിയെ പുലി പിടിക്കുകയായിരുന്നു. 2 കുട്ടികളാണ് കഴിഞ്ഞ 6 മാസത്തിനിടയിൽ പുലിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.

Related Posts