പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്ത ആരോഗ്യ മന്ത്രി വീണാ ജോർജ് പത്തനംതിട്ടയിലെ വീട്ടിൽ വിശ്രമത്തിലാണെന്ന് മന്ത്രിയുടെ ഓഫീസ് അറിയിച്ചു. മന്ത്രിയുടെ മാർച്ച് രണ്ടാം തീയതി വരെയുള്ള പരിപാടികൾ മാറ്റിവച്ചതായും മന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.

ചികിത്സയിലായിരുന്ന മന്ത്രിയെ മെഡിക്കൽ ബോർഡിന്‍റെ നിർദ്ദേശാനുസരണമാണ് ഡിസ്ചാർജ് ചെയ്തത്. 4 ദിവസം പൂര്‍ണ വിശ്രമമാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്ന് ഫോളോ അപ്പ് ചികിത്സ നിര്‍ദേശിക്കുകയും ചെയ്തിട്ടുണ്ട്. ഡോക്ടര്‍മാര്‍ നിര്‍ദേശിച്ച മരുന്നുകള്‍ തുടരുന്നുണ്ട്.

Related Posts