ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനെ അനുകൂലിക്കുന്ന ഒരുകൂട്ടം എം.എൽ.എ.മാർ ബെംഗളൂരുവിലെ സ്വകാര്യഹോട്ടലിൽ അത്താഴവിരുന്നിന് ഒത്തുചേർന്നു. അധികാരമാറ്റത്തെച്ചൊല്ലിയുള്ള തർക്കത്തിൽ ഉടൻ പരിഹാരംകാണണമെന്ന് പാർട്ടി ഹൈക്കമാൻഡിനോട് ആവശ്യപ്പെടാൻ യോഗം തീരുമാനിച്ചെന്ന് മാഗഡി എം.എൽ.എ. ബാലകൃഷ്‌ണ മാധ്യമങ്ങളോടുപറഞ്ഞു. ഹൈക്കമാൻഡ് ഇടപെട്ട് പ്രശ്‌നത്തിൽ അന്തിമതീരുമാനമുണ്ടാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രശ്‍നം ഉടനെ പരിഹരിച്ചില്ലെങ്കിൽ അത് 2028-ലെ തിരഞ്ഞെടുപ്പിൽ പാർട്ടിയെ ബാധിക്കുമെന്നും അദ്ദേഹംചൂണ്ടിക്കാട്ടി.

ശിവകുമാറിന് മുഖ്യമന്ത്രിസ്ഥാനം ലഭിക്കുമെന്ന പ്രതീക്ഷ നീണ്ടുപോകുന്നതിനിടെയാണ് അദ്ദേഹത്തിൻ്റെ അനുയായികളായ എം.എൽ.എ.മാർ ഹോട്ടലിൽ ഒരുമിച്ചുകൂടിയത്. എച്ച്.സി. ബാലകൃഷ്ണയുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം രാത്രി വിളിച്ചുചേർത്ത യോഗത്തിൽ 40 എം.എൽ.എ.മാർ പങ്കെടുത്തു.

Related Posts