ന​ട​ൻ ടി​നി ടോ​മി​ന്‍റെ മ​ക​ൻ ഉ​ൾ​പ്പ​ടെ മൂ​ന്ന് പേ​രെ ക​ഞ്ചാ​വു​മാ​യി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കാ​ര്‍​ത്തി​ക്, അ​മി​ത് ജോ​ര്‍​ജ്, ടി​നി ടോ​മി​ന്‍റെ മ​ക​ൻ ആ​ദം ഷീം ​എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. പോലീസ് രാത്രികാല പട്രോളിങ് നടത്തുന്നതിനിടെ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടതോടെയാണ് പോലീസ് മൂന്നുപേരെയും ചോദ്യംചെയ്തത്. തി​രു​വാ​ങ്കു​ള​ത്തെ ഒ​രു ക്ഷേ​ത്ര പ​രി​സ​ര​ത്തു നി​ന്നാ​ണ് മൂ​വ​രെ​യും ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. നാലുഗ്രാം കഞ്ചാവാണ് ഇവരുടെ പക്കൽനിന്നും പിടികൂടിയത്. തൃ​പ്പൂ​ണി​ത്തു​റ ഹി​ല്‍​പാ​ല​സ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത മൂ​വ​രെ​യും സ്റ്റേ​ഷ​ന്‍ ജാ​മ്യ​ത്തി​ല്‍ വി​ട്ട​യ​ച്ചു.

Related Posts