കേരള സ്റ്റോറി 2: ഗോസ് ബിയോണ്ടിന് പ്രദർശനാനുമതി നൽകി കേരള ഹൈക്കോടതി. ചിത്രത്തിൻറെ റിലീസ് ഹൈക്കോടതി സിംഗിൾ ബെഞ്ച് തടഞ്ഞിരുന്നു. നിർമ്മാതാക്കൾ ഇതിനെതിരെ നൽകിയ അപ്പീൽ പരിഗണിച്ച ഡിവിഷൻ ബെഞ്ച് ഇന്നലെ രാത്രി വൈകി വാദം കേട്ടു. തുടർന്നാണ് ഡിവിഷൻ ബെഞ്ച് റിലീസ് അനുമതി നൽകിക്കൊണ്ടുള്ള ഉത്തരവ് ഇപ്പോൾ പുറപ്പെടുവിച്ചിരിക്കുന്നത്.
റീലിസ് തടഞ്ഞ സിംഗിൾ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്തു. സിനിമയുടെ സർട്ടിഫിക്കേഷനെ എതിർക്കുന്ന ഹർജികൾ പൊതുതാൽപ്പര്യ ഹർജിയുടെ സ്വഭാവത്തിലുള്ളതാണെന്നും അത് സിംഗിൾ ബെഞ്ചിന് എങ്ങനെ കേൾക്കാൻ കഴിയുമെന്നും ഡിവിഷൻ ബെഞ്ച് നേരത്തെ നിരീക്ഷിച്ചിരുന്നു.