ആരോഗ്യ മന്ത്രിയുടെ ശരീരത്തിൽ പ്രതിഷേധക്കാരുടെ കൈ സ്പർശിക്കുന്നതായി മാധ്യമങ്ങളിലൂടെ കാണാൻ കഴിഞ്ഞിട്ടില്ലെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. ആരോഗ്യമന്ത്രിക്കുനേരെ കൈയേറ്റം ഉണ്ടായിട്ടുണ്ടെങ്കിൽ അങ്ങനെ സംഭവിക്കാൻ പാടില്ലായിരുന്നുവെന്ന് സണ്ണി ജോസഫ്. ആരോഗ്യ മന്ത്രിയുടെ ശരീരത്തിൽ പ്രതിഷേധക്കാരുടെ കൈ സ്പർശിക്കുന്നതായി ഒരു കാഴ്ചയും മാധ്യമങ്ങളിലൂടെ കാണാൻ സാധിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ആരോഗ്യ മന്ത്രി വീണാ ജോർജ് കഴുത്തിൽ കൈ വയ്ക്കുന്നതുമാത്രമാണ് കാണാൻ കഴിഞ്ഞത്. ആ പരിക്ക് എന്താണെന്ന് കാണാൻ സാധിച്ചിട്ടില്ല. സിപിഎം നേതാക്കൻമാർ കരിങ്കൊടി പ്രതിഷേധം തടയാൻ വേണ്ടി ഇങ്ങനെ ഒരു സംഭവം കെട്ടിച്ചമച്ചതാകാനാണ് സാധ്യതയെന്നും അദ്ദേഹം ആരോപിച്ചു കെഎസ്‌യു വൈസ് പ്രസിഡന്‍റിന്‍റെ പ്രസ്താവന കണ്ടു. അങ്ങനെ ഒരു സംഭവം ഉണ്ടായിട്ടില്ലെന്നാണ് മുഹമ്മദ് ഷമ്മാസ് പറഞ്ഞത്. പോലീസ് സംഭവം അന്വേഷിക്കട്ടെ സണ്ണി ജോസഫ് കൂട്ടിച്ചേർത്തു.

Related Posts