ശബരിമല സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായ 3 പ്രതികളുടെ റിമാൻഡ് കാലാവധി കോടതി നീട്ടി. പങ്കജ് ഭണ്ഡാരി, ഗോവർധൻ കെ.എസ്. ബൈജു എന്നിവരുടെ റിമാൻഡ് കാലാവധിയാണ് 14 ദിവസത്തേക്ക് കൂടി കോടതി നീട്ടിയത്. നിലവിലെ റിമാൻഡ് കാലാവധി അവസാനിച്ചതിനെ തുടർന്ന് കോടതിയിൽ ഹാജരാക്കിയപ്പോഴാണ് വീണ്ടും 14 ദിവസത്തേക്ക് കൂടി പ്രതികളുടെ റിമാൻഡ് നീട്ടാൻ കോടതി ഉത്തരവിട്ടത്.
കേസിലെ മുഖ്യ പ്രതിയായ കെ.എസ്. ബൈജു നാളെ കോടതിയിൽ സ്വാഭാവിക ജാമ്യത്തിന് അപേക്ഷ നൽകും.
ശബരിമലയിലെ ദ്വാരപാലക ശില്പം നിർമ്മിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് ബൈജു ഇപ്പോൾ ജാമ്യത്തിനായി ശ്രെമം നടത്തുന്നത്. കട്ടിളപ്പാളിയിൽ സ്വർണം പൂശിയതുമായി ബന്ധപ്പെട്ട ക്രമക്കേട് കേസിൽ ബൈജുവിന് നേരത്തെ ജാമ്യം ലഭിച്ചിരുന്നു. മറ്റ് പ്രതികളിലേക്ക് അന്വേഷണം വ്യാപിപ്പിക്കുന്നതിനും കേസിൽ കൂടുതൽ തെളിവുകൾ ശേഖരിക്കുന്നതിനുമായി അന്വേഷണസംഘം നടപടികൾ തുടരുകയാണ്.