കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷൻ്റെയും തത്വമസി ബാലഗോകുലത്തിൻ്റെയും ആഭിമുഖ്യത്തിൽ കാശ്യപ കുലപതി വേദാചാര്യ ആചാര്യശ്രീ എം ആർ രാജേഷിൻ്റെ നേതൃത്വത്തിൽ ബഞ്ചാര ലേ ഔട്ടിൽ വേദധർമപഠനം ആരംഭിച്ചു. കഴിഞ്ഞ ദിവസം നടന്ന രണ്ടാമത്തെ ക്ലാസ്സിൽ വേദങ്ങളിലെ ഗുരു സങ്കല്പം, ആധുനിക കാലത്തു വേദങ്ങളുടെ പ്രസക്തി എന്നീ വിഷയങ്ങൾ അധികരിച്ചു ആയിരുന്നു പഠനം.
വേദപഠനത്തിന് വേദിക് ഇൻസ്ട്രക്ടർ രമ്യ അജിത്ത് നേതൃത്വം നൽകി. ദേശ ഭാഷാ ജാതി മത ലിംഗ പ്രായവ്യതാസങ്ങൾക്കതീതമായി ഭാരതീയ സനാതന ധർമ്മമൂല്യങ്ങൾ ഇഷ്ടപ്പെടുന്ന ആർക്കും ക്ലാസ്സിൽ പങ്കെടുക്കാം. ക്ലാസ്സുകൾ ഇംഗ്ലീഷിൽ നടക്കുന്നു. മലയാള പരിഭാഷ കൂടെയുണ്ട്.
തത്വമസി രക്ഷാധികാരി സ്വാമിനാഥ അയ്യർ, കൃഷ്ണകുമാർ കടമ്പൂർ എന്നിവരുടെ സജീവ സാന്നിധ്യവും, സംഘാടനവും വേദപഠനത്തിന് വേദി ഒരുക്കി. പരീക്ഷ കാലഘട്ടത്തിന് ശേഷം കൂടുതൽ സ്കൂൾ വീദ്യാർഥികൾ പങ്കെടുക്കുന്നതാണ് എന്ന് സംഘാടകർ അറിയിച്ചു. ക്ലാസ്സുകൾ എല്ലാ ഞായറാഴ്ചകളിലും രാവിലെ 10 മുതൽ 12.00 മണി വരെയാണ് നടക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് 8129196885, 9986984457