കേരള സമാജം വൈറ്റ്ഫീൽഡ് സോണിൻ്റെ ആഭിമുഖ്യത്തിൽ വൈദേഹി ആസ്പത്രിയുടെ സഹകരണ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. വൈറ്റ്ഫീൽഡ് ചന്നസാന്ദ്ര ബൂമേഴ്‌സ് സ്കൂളിൽ നടന്ന ക്യാമ്പ് സ്കൂൾ മാനേജർ നിർമല ഗൗഡ ഉത്ഘാടനം ചെയ്തു. സോൺ കൺവീനർ ജയകുമാർ അധ്യക്ഷത വഹിച്ചു.
കേരള സമാജം ജനറൽ സെക്രട്ടറി റജികുമാർ, ട്രഷറർ ജോർജ് തോമസ്, ജോയിന്റ് സെക്രട്ടറി അനിൽകുമാർ, അസിസ്റ്റന്റ് സെക്രട്ടറി മുരളിധരൻ, സോൺ ഫിനാൻസ് കൺവീനർ റഫി കുര്യൻ, വനിതാ വിഭാഗം ജോയിന്റ് കൺവീനർ പ്രിയദർശിനി, സ്കൂൾ പ്രിൻസിപ്പൽ ജയദീപ്, ഡോ.രവികുമാർ, ഡോ.നടരാജ്, ഡോ.മേരി മാർട്ടിനോ, ശിവദാസ്, സുജിത് ഭാസ്കരൻ, സജിത്ത്, പ്രദീപൻ, സരസൻ, ഷെമിന പ്രദീപ്, രമ്യ പവിത്രൻ, സലി, പത്മനാഭൻ, സുമി മുരുഗൻ, അനു മോഹൻ, ഷബിന രാജേഷ് എന്നിവർ സംബന്ധിച്ചു.
ജനറൽ മെഡിസിൻ, ശിശുരോഗ വിഭാഗം, ഗൈനക്കോളജി, നേത്ര -ദന്ത വിഭാഗം, എല്ല് രോഗ വിഭാഗം എന്നീ വിഭാഗങ്ങളുടെ സേവനങ്ങൾ ലഭ്യമായിരുന്നു. ക്യാമ്പിൽ ഇരുന്നൂറോളം പേർ പങ്കെടുത്തു.