ബാംഗ്ലൂർ മലയാളികളിൽ സാഹിത്യാഭിരുചിയുള്ളവർക്കായി സുവർണ്ണ കർണ്ണാടക കേരള സമാജത്തിൻ്റെ നേതൃത്വത്തിൽ പ്രഥമ ‘സുവർണ്ണ തൂലിക പുരസ്‌കാരം’ ഏർപ്പെടുത്തുന്നു.
2020നു ശേഷം പ്രസിദ്ധീകരിച്ച പുസ്തകത്തിൻ്റെ രണ്ടു കോപ്പിയോടൊപ്പം വിശദവും സത്യസന്ധവുമായ ബയോഡാറ്റയും ഏപ്രിൽ 5നു മുന്നേ താഴെയുള്ള അഡ്രസ്സിൽ അയക്കേണ്ടതാണ്. കഥ, കവിത, നോവൽ എന്നീ വിഭാഗങ്ങളിലായി പ്രസിദ്ധീകരിച്ച ഒരാളുടെ ഒരു കൃതി മാത്രമേ പരിഗണിക്കുകയുള്ളൂ. വായനക്കാർക്കും പ്രസാധകർക്കും പുസ്തകം അയക്കാം.
പുസ്തകങ്ങൾ അയക്കേണ്ട വിലാസം : #202, 1st DC, 2nd Main Road, East of NGEF, Kasturi Nagar, Bangalore -560043